X
    Categories: Sports

‘എക്‌സ്ട്രാ ഒന്നും ഇല്ല’; 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ഇംഗ്ലണ്ട്

ചെന്നൈ: പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട്. ഇതിലൂടെ 66 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് ഇംഗ്ലണ്ട് തിരുത്തി എഴുതിയത്.

329 റണ്‍സ് ഇന്ത്യ കണ്ടെത്തിയ ഇന്നിങ്‌സില്‍ ആറ് ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഉപയോഗിച്ചത്. ആറ് പേരും എക്‌സ്ട്രാ റണ്‍ വഴങ്ങാതെ കാര്യങ്ങള്‍ കടുപ്പമാക്കി. 328 റണ്‍സ് പാകിസ്ഥാന്‍ എടുത്തപ്പോള്‍ ഒരു റണ്‍ പോലും എക്‌സ്ട്രാ വഴങ്ങാതെയുള്ള ഇന്ത്യന്‍ ബൗളിങ്ങ് ആയിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ് കയ്യടക്കി വെച്ചിരുന്നത്.

1955ല്‍ ലാഹോറിലായിരുന്നു ആ ഇന്ത്യ-പാക് പോര്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ 29 റണ്‍സിന് ഇടയില്‍ വീഴുകയായിരുന്നു. റിഷഭ് പന്ത് ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ വാലറ്റത്തിന് കഴിഞ്ഞില്ല.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ച്ചയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 117 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

 

Test User: