സംസ്ഥാന സര്‍ക്കാറിനും സിപിഐ സംസ്ഥാന നേതൃത്വത്തിനുമെതിരെ കൊല്ലം സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രാജാവിനെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യാത്രക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങള്‍ അല്ലെന്നും അഹങ്കാര വാഹനങ്ങള്‍ ആണെന്നും ഇത്തരം ധൂര്‍ത്തും ഏകാധിപത്യരീതികളും കമ്മ്യൂണിസ്റ്റുകാരന് യോജിച്ചതല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
രണ്ടാം പിണറായി സര്‍ക്കാരിന് പുതുതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില വര്‍ദ്ധനവിനെ പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയത്. ധൂര്‍ത്തും പിന്‍വാതില്‍ നിയമനവുമാണ് ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍.
മന്ത്രി ജെ ചിഞ്ചുറാണി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.