X
    Categories: indiaNews

ആ വിവരവും കൈയിലില്ല; കോവിഡില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എത്രയെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിലെ കുടിയേറ്റത്തിനിടെ മരിച്ച തൊഴിലാളികളെ കുറിച്ച് വിവരമില്ലെന്ന് അറിയിച്ചതിന് പിന്നാലെ, നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് മറ്റൊരു നിസ്സംഗത കൂടി. ഇത്തവണ കോവിഡ് ബാധിച്ച് എത്ര ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു എന്നതിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വൈറസ് ബാധിച്ചു മരിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ വിവരങ്ങളില്ല എന്നാണ് ആരോഗ്യമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്.

32 നഴ്‌സുമാരുടെയും 14 ആശാവര്‍ക്കര്‍മാരുടെയും 45 മറ്റു ജീവനക്കാരുടെയും ബന്ധുക്കള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്‌. ആരോഗ്യം സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പെട്ടതാണ്. കേന്ദ്രീയ തലത്തില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കാറില്ല- സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

കോവിഡിനെതിരെ പോരാടുന്ന മുന്നണിപ്പോരാളികളോട് കേന്ദ്രം കടുത്ത അവഗണന കാണിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. നേരത്തെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത് സുരക്ഷാ കിറ്റുകള്‍ അടക്കമുള്ളവ നിലവാരമില്ലാത്തവയാണ് എന്ന പരാതിയുണ്ടായിരുന്നു.

Test User: