ഡല്‍ഹി: കോവിഡിനെ തുരത്താന്‍ ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്രമന്ത്രി രാം ദാസ് അതവാലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. വകഭേദം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ‘നോ കൊറോണ നോ’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നു എന്നാണ് അതവാലെ പറഞ്ഞിരിക്കുന്നത്.
‘നേരത്തെ ഞാന്‍ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നല്‍കി. ഇപ്പോള്‍ കൊറോണ പോവുകയാണ്. എന്നാല്‍ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഞാന്‍ മറ്റൊരു മുദ്രാവാക്യം നല്‍കുന്നു, നോ കൊറോണ നോ എന്നാണ് അത്. അതവാലെ പറഞ്ഞു.
ഫെബ്രുവരി 20 ന് കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ വെച്ച് നടന്ന പരിപാടിയിലാണ് അതവാലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബര്‍ 27 ന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.