രാജ്യസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചു. തനിക്ക് നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക 21 വരെ സമര്‍പ്പിക്കാം. കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ കെ ആന്റണി (കോണ്‍ഗ്രസ്), സോംപ്രസാദ് കെ (സിപിഎം), എം വി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ മാസം 14ന് വിജ്ഞാപനം പുറപ്പെടുവിക്കും.