പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
എന്‍എസ്എസിനോട് സിപിഎമ്മിന് പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥിക്ക് ആരെ കണ്ടു വോട്ട് ചോദിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായരെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാസപ്പടി വിവാദത്തില്‍ അദ്ദേഹഗം മൗനം പാലിച്ചു.