തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവർ എഴുതി നൽകിയ പരാതിയിൽ പി ശശിയെക്കുറിച്ച് പരാമർശമില്ല. പി ശശിക്കെതിരെ നിലവിൽ പരിശോധനയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശശിക്കെതിരെ വെറുതെ പറഞ്ഞാൽ പോര, കൃത്യമായി പറഞ്ഞാൽ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിവി അൻവർ പരാതി ഉന്നയിക്കേണ്ടത് ഇങ്ങനെയല്ലെന്നും അൻവർ പരസ്യമായി പരാതി പറഞ്ഞത് ശരിയായില്ലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
പിവി അൻവർ നൽകിയ പരാതിയിൽ സിപിഎം അന്വേഷണമില്ലെന്നും പരാതിയിൽ സർക്കാർ തല അന്വേഷണം തുടരട്ടെ എന്നുമാണ് പാർട്ടി നിലപാട്. പിവി അൻവറിന്റെ പരസ്യ വിമർശനത്തെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി, പി ശശിയ്ക്ക് പൂർണ പിന്തുണയും നൽകി.