ന്യുഡല്‍ഹി: ബൂത്ത് ലെവല്‍ ഏജന്റുമാരെ ഇലക്രേടാണിക് വോട്ടിങ് മെഷീന്റെ ഇ.വി.എം പ്രവര്‍ത്തനം പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി പരിശീലനം ലഭിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ഡല്‍ഹി കോണ്‍ഗ്രസ് ഒരുക്കിക്കഴിഞ്ഞു. ഇവരാണ് ബൂത്തിലിരിക്കുന്ന ഏജന്റുമാര്‍ക്ക് ഇവിഎമ്മിന്റെ സാധാരണ നിലയിലുളള പ്രവര്‍ത്തനം എങ്ങനെയെന്ന് മനസിലാക്കി കൊടുക്കുക.
ഒരു തരത്തിലുമുളള ക്യത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരില്‍ ഒരു വോട്ട് പോലും നഷ്ട പ്പെടുന്നത് ഒഴിവാക്കാനുമാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി ഡിസിസി ഓഫീസിലൊരുക്കിയ വാര്‍ റൂമിലാണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും.
ലോക്‌സഭാ തെരഞ്ഞടപ്പിന്റെ ക്യാമ്പയിനും മറ്റു പരിപാടികളുമെല്ലാം ഇവിടെ നിന്ന് തന്നെയാണ് നിയന്ത്രിക്കുന്നത്. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ ലിസ്റ്റ് സ്‌കാന്‍ ചെയ്ത്, ഓരോരുത്തരെയും വിളിച്ച് ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറഞ്ഞുക്കൊടുക്കുന്നതാണ് രീതി.
ഇവിഎമ്മുമായി ബന്ധപ്പെട്ട് ”പ്രശ്‌നങ്ങള്‍” കോണ്‍ഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രകടനപത്രികയിലും ഇവിഎമ്മിനെക്കുറിച്ച് വോട്ടിങ് രീതി ഇ.വി.എം വഴിയായിരിക്കുമെങ്കിലും മെഷീന്‍ വഴി ലഭിക്കുന്ന സ്ലിപ് പരിശോധിക്കാനും ബോക്‌സില്‍ നി ക്ഷേപിക്കാനും അവസരം ഒരുക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഇവിഎമ്മുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രേമശ്, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങ്ങിനോ അട്ടിമറിക്കാനൊ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഡല്‍ഹിയിലെ തെരഞ്ഞടുപ്പ്.