X
    Categories: Newsworld

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന് അമേരിക്ക

President Donald Trump speaks during a Cabinet Meeting in the East Room of the White House, Tuesday, May 19, 2020, in Washington. (AP Photo/Evan Vucci)

 

വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് അമേരിക്ക. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്). യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.

ചൈനയുമായുള്ള സംഘര്‍ഷം മുറുകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പൗരനായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ് ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണ് യുഎസ്‌സിഐഎസ് പറയുന്നത്.

വ്യാപാര തര്‍ക്കത്തിന് പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗൂറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി അമേരിക്ക യോജിക്കുന്നില്ല.

പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.

web desk 1: