ബീജിങ്: ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്‌ലാമില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.
കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ വ്യക്തമാക്കി. സൗത്ത് ചൈന പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ഒരു തരി മണ്ണിനു വേണ്ടി രക്തരൂക്ഷിത യുദ്ധത്തിനു പോലും തയാറാണെന്ന പ്രസിഡന്റ് ഷീ ചിന്‍പിങിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഇന്ത്യയും രംഗത്തു വന്നത്.
സംഘര്‍ഷത്തിനു ചൈനയാണ് കാരണമായതെന്നും ഗൗതം ആരോപിച്ചു. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന അവസ്ഥക്കു ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. മേഖലയില്‍ വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമിട്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.