സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ചയ്ക്ക് സമാനമായി 59,000ൽ താഴെ തന്നെയാണ് സ്വർണവില. 58,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7370 രൂപയിലും തുടരുന്നു. നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വരുന്നത്.
ഉടൻ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ൽ താഴെ എത്തിയത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് സ്വർണവില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്.