വേദിയില്‍ കണ്ടുമുട്ടിയ സഹമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ സമ്മാനിക്കാന്‍ പൂച്ചെണ്ടിനായി കൈനീട്ടിയപ്പോള്‍ മന്ത്രി കണ്ടത് വെറും കയ്യോടെ നില്‍ക്കുന്ന ഗണ്‍മാനെ. ഇതോടെ ദേഷ്യപ്പെട്ട മന്ത്രി ഗണ്മാനു നേരെ കയ്യോങ്ങുകയും ചീത്ത വിളിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും സെക്രട്ടറിമാര്‍ പൂച്ചെണ്ടും ഷാളുമായി ഓടിയെത്തിയതോടെ സംഭവം തണുത്തു. തെലുങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹമ്മൂദ് അലിയുടെ നടപടിയാണ് വ്യാപക വിമര്‍ശനത്തിന് വഴിവച്ചത്.
ബൊക്ക കൊടുക്കുന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.