X

ബിരുദദാന ചടങ്ങുകളിൽ കറുത്ത കുപ്പായവും തൊപ്പിയും വേണ്ട; നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ പൊതുവെ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇനി ഇന്ത്യയിൽ അതുവേണ്ട എന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച നിർദേശം എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകി കഴിഞ്ഞു.

ബിരുദദാന ചടങ്ങുകളിൽ അണിയുന്ന കറുത്ത കുപ്പായവും തൊപ്പിയും കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ്. അതുകൊണ്ടുതന്നെ ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.

webdesk14: