ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മുഴുവന്‍ മദ്യശാലകളും പൂട്ടണമെന്ന് സുപ്രീകോടതി. സംസ്ഥാനത്തെ ബീവറേജ് ഔട്ടലെറ്റുകള്‍ക്കും ഈ നിയമം ബാധകമാണെന്ന് കോടതി വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ടലെറ്റുകളും പൂട്ടേണ്ടി വരും.
അതേസമയം സുപ്രീകോടതി വിധി ബാറുകള്‍ക്ക് ബാധകമല്ലെന്നയിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. എന്നാല്‍ ബാറുകള്‍ക്കും നിയമം ബാധകമാവുമെന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തെ ബീവ്‌റേജ്‌സ് കോര്‍പ്പറേഷന്റെ 144 ഔട്ടലെറ്റുകളും കണ്‍സ്യുമര്‍ഫെഡിന്‍ഫെഡിന്റെ 13 ഒട്ടലെറ്റുകളും ഇന്നു രാത്രി തന്നെ മാറ്റി സ്ഥാപിക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യേണ്ടിവരും.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കോടതി വിധി ഉടന്‍തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.