X

‘പീഡനക്കേസില്‍ ആരോപണവിധേയനായ പരിശീലകനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’: വിശദീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെതിരായ പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും കെ സി എ അറിയിച്ചു. മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ പ്രശ്‌നത്തില്‍ ഒരിക്കലും പ്രതികരിക്കാതെയിരുന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഭവത്തില്‍ കെ സി എക്ക് വീഴ്ച വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചില്ലെന്ന് കെസിഎ പറഞ്ഞു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില രക്ഷിതാക്കള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കെ സി എ കൂട്ടിച്ചേര്‍ത്തു.

2012 ഒക്ടോബര്‍ 12ന് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.

പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

webdesk13: