ഈ വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇറ്റലി ഉണ്ടാകില്ല. ഇറ്റലിയില്‍ വച്ച് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് സെമിയില്‍ വടക്കന്‍ മാസിഡോണിയയോട് പരാജയപ്പെട്ടാണ് ഇറ്റലി പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. മത്സരത്തിന്റെ അധികസമയത്ത് വീണ ഗോളിലാണ് നിലവിലെ യൂറോകപ്പ് ചാമ്പ്യന്‍മാര്‍ പുര്‍ത്തായത്.
മാസിഡോണിയന്‍ താരം അലക്‌സാണ്ടര്‍ ട്രാജ്‌കോവിസ്‌കിയുടെ 92ാം മിനിറ്റിലെ ഗോളാണ് ഇറ്റലിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്.
ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്താകുന്നത്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല.