വയനാട്: പട്ടികവര്‍ഗ വകുപ്പിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ ആദിവാസി വായോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയില്‍. എടവക വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയില്‍ കൊണ്ടു പോകേണ്ടി വന്നത്.
ഇന്നലെയായിരുന്നു വായോധിക മരിച്ചത്. വൈകുന്നേരം നാല് വരേ ആംബുലന്‍സിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടു പോയത്. നടപടി ആവശ്യപ്പെട്ട് മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു മുന്നില്‍ യുഡിഎഫ് പ്രതിഷേധിച്ചു.