സച്ചിന്‍ദേവിനെതിരെ രമ നല്‍കിയ പരാതിയില്‍ ഇനിയും നടപടിയില്ല

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ കെ.കെ രമ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസില്‍ നിന്ന് ഇനിയും നടപടിയില്ല. നിയമസഭയിലെ പ്രതിഷേധത്തിനിടെ വാര്‍ച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷ എം.എല്‍.എമാരും കയ്യേറ്റം ചെയ്തിനെ തുടര്‍ന്ന് രമയുടെ കൈക്ക് പൊട്ടലേല്‍ക്കുകയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് കൈ പ്ലാസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ കൈക്ക് പരിക്കേറ്റിട്ടില്ലെന്നും കൈ കെട്ടിവെച്ച് അഭിനയിക്കുകയാണെന്നുമാണ് സച്ചിന്‍ദേവ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് രമ പരാതി നല്‍കിയത്. എന്നാലിതുവരെ തുടര്‍ നടപടികളുണ്ടാട്ടില്ല.

webdesk11:
whatsapp
line