X

കരബാവോ കപ്പില്‍ എന്‍കുന്‍കു ഹാട്രികില്‍ ചെല്‍സി

കരബാവോ കപ്പിന്റെ മൂന്നാം റൗണ്ടില്‍ വമ്പന്‍മാര്‍ക്ക് വിജയം. ചെല്‍സി എതിരില്ലാത്ത അഞ്ച് ഗോളിന് ബാരോയെ മുട്ടുകുത്തിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് വാറ്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു. ആസ്റ്റണ്‍വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് വൈകോംബെയേയും തകര്‍ത്തു.

ഫ്രഞ്ച് താരം ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിന്റെ ഹാട്രിക്കിലാണ് ചെല്‍സി വുജയം ഉറപ്പിച്ചത്. 8,15,75 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. 28ാം മിനിറ്റില്‍ ജാവോ ഫെലിക്സെടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച ശേഷം ബാരോ ഗോള്‍കീപ്പര്‍ പോള്‍ ഫര്‍മാന്റെ ദേഹത്ത് തട്ടി ഗോളായി. പെഡ്രോ നെറ്റോ(48)യും നീലപടക്കായി ഗോള്‍ നേടി. മത്സരത്തിലുടനീളം മുന്നിട്ടുനിന്നതോടെ് ടീം വിജയം ഉറപ്പിക്കുകയാണ് ചെയ്തത്.

സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ജര്‍മിഡോക്കുവിന്റേയും(5), മത്തേയൂസ് ന്യൂനസിന്റേയും(38) ഗോളിലാണ് സിറ്റി വിജയം നേടിയത്്. 86ാം മിനിറ്റില്‍ ടോം ഇന്‍സ് വാറ്റ്ഫോര്‍ഡിനായി ഗോള്‍ അടിച്ചു. കരബാവോ കപ്പില്‍ വൈംകോബെയെ തോല്‍പ്പിച്ച് ആസ്റ്റണ്‍വില്ലയും മൂന്നാംറൗണ്ടില്‍ വിജയം കരസ്ഥമാക്കി. എമി ബുവെന്‍ഡിയ(55), ജോണ്‍ ഡുറാന്‍(85) ഗോള്‍നേടിയപ്പോള്‍ ഇഞ്ചുറിടൈമില്‍ റിച്ചാര്‍ഡ് കൊനെ(90+5) വൈകോംബെക്കായി ഗോള്‍നേടുകയായിരുന്നു.

 

webdesk13: