X

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ പുതിയ കല്‍പനയില്‍ വലഞ്ഞ് ജനം

ജി.എ എന്ന് പേരുള്ളവര്‍ ആ പേര് മാറ്റി രേഖ തിരുത്തണമെന്നും പുതിയ ജനിക്കുന്നവര്‍ക്ക് ആ പേര് നല്‍കരുതെന്നും നിര്‍ദേശം. കിം ജോങ് ഉന്നിന്റെ മകളുടെ പേരാണത്. പ്രാദേശികഭരണകൂടമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതോടെ ജു എയുടെ പേര് ആര്‍ക്കും പറ്റില്ലെന്നായി. പേര് മാറ്റാന്‍ ഓടുകയാണ ്ജനങ്ങളില്‍ വലിയൊരു പങ്ക്. മകള്‍ ജു എയെ പിന്‍ഗാമിയാക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. റേഡിയോ ഫ്രീ ഏഷ്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. ജനാധിപത്യം ഇല്ലാത്തതും ഏകാധിപത്യവും പുറംലോകവുമായി ബന്ധമില്ലാത്തതും മാധ്യമങ്ങളുടെ അസാന്നിധ്യവും കാരണം ആ രാജ്യത്തുനിന്ന് വരുന്ന വാര്‍ത്തകളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. പത്തുവയസ്സുകാരിയാണ് ജുഎ. കിം രോഗശയ്യയിലാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Chandrika Web: