X
    Categories: CultureNewsViews

മുഖ്യമന്ത്രി സി.പി.എമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല; നെറിയും നെറികേടും ജനം തിരിച്ചറിയും: പിണറായിക്ക് പ്രേമചന്ദ്രന്റെ മറുപടി

കൊല്ലം: തനിക്കെതിരായ അധിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍. കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പരമാര്‍ശം വിലയിരുത്തുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമര്‍ശം നടത്തുന്നത് യുക്തിസഹമാണോയെന്നും പിണറായി സി.പി.എമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു. നെറിയും നെറികേടും വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും പ്രേമചന്ദ്രന്‍ കുട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പറഞ്ഞ എന്‍. കെ പ്രേമചന്ദ്രനെതിരായ ‘പരനാറി’ പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയന്‍ എന്‍.കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്. പിണറായിയുടെ നിലവാരമില്ലാത്ത പ്രതികരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമായിരുന്നു എം.എ ബേബിയുടെ ദയനീയ തോല്‍വി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: