X
    Categories: CultureNewsViews

ശബരിമല: എം.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണം മാത്രമാണ് ഇന്ന് നടന്നത്. ബാക്കി നടപടികള്‍ പിന്നീട് ഉണ്ടാവുമെന്നാണ് കരുതുന്നത്. ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നും തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെടുന്നതാണ് ബില്‍.

ബില്‍ അപൂര്‍ണമാണെന്ന് ബി.ജെ.പി അംഗം മീനാക്ഷി ലേഖി വിമര്‍ശിച്ചു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രേമചന്ദ്രന്‍ ഉന്നയിച്ചത്. ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

ബില്ലിനെ രാഷ്ട്രീയമായി നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. നിയമ മന്ത്രാലയം അംഗീകരിച്ച ബില്‍ ആണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂര്‍ണമെന്ന് പറയുന്നത്. സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് മുഖം രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: