കൊല്ലം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍ .യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്‍ നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി. എംപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നത് എല്‍ഡിഎഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയായതായും വിലയിരുത്തലുണ്ട്. മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷ കണക്കനുസരിച്ച് പുനലൂര്‍ 1,987, ചടയമംഗലം 750, ചാത്തന്നൂര്‍ 1,500, കുണ്ടറ 9,370, ഇരവിപുരം 12,622, കൊല്ലം 17,500, ചവറ 19,000 എന്നിങ്ങനെ വോട്ടുകള്‍ ലഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 80000 വോട്ടു വരെ ലഭിക്കുമെന്നും വിലയിരുത്തുന്നു.