X

ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പ് വെയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എന്‍കെ പ്രേമചന്ദ്രന്‍ എംപി

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് ഇടരുതെന്ന് ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അഴിമതിയെ ശക്തമായി പ്രതിരോധിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് നിയമസഭ ലോകായുക്ത നിയമം പാസ്സാക്കിയതെന്നും നിയമത്തിന്റെ 14ാം വകുപ്പ് ഭേദഗതി ചെയ്താന്‍ ലോകായുക്ത നിയമം തന്നെ അപ്രസക്തമായി മാറുമെന്നും എം പി കത്തില്‍ വ്യക്തമാക്കി.

ഇന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷ നോതാവ് വിഡി സതീശന്‍ എന്നിവര്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെ തള്ളി രംഗത്തെത്തിയിരുന്നു.

Test User: