കൂട്ടിലങ്ങാടി (മലപ്പുറം): കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സമസ്ത മുശാവറ അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക പണ്ഡിതനും കേരള ഉലമാ നിരയിലെ മഹാഗുരുവുമായ ശൈഖുൽ ഉലമാ എൻ.കെ മുഹമ്മദ് മൗലവി നിര്യാതനായി. അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനുമായ നുസ്‌റത്തുല്‍ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂര്‍ ജാമിഅ: വഹബിയ്യയുടെ ചാന്‍സിലറുമാണ്. 1931 ല്‍ സെപ്തംബര്‍ 21 ന് നടുവത്ത് കളത്തില്‍ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുല്‍ ഉലൂം ദര്‍സില്‍ മര്‍ഹൂം ഓവുങ്ങല്‍ അബ്ദു റഹിമാന്‍ മുസ്ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ച അദ്ദേഹം വണ്ടൂര്‍ ജുമുഅത്ത് ‘പള്ളിയില്‍ മര്‍ഹൂം താജുല്‍ ഉലമാ കെ.കെ സ്വദഖതുല്ല മൗലവിയില്‍ നിന്നാണ് ദര്‍സു പഠനം പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് 1960 ല്‍ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു. ശൈഖ് ആദം ഹസ്‌റത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ ഗുരുവര്യന്മാര്‍.1960 മുതല്‍ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവില്‍ മുദരിസായിരുന്ന അദ്ദേഹം 1964 മുതല്‍ 6 ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ സ്വദ്ര്‍ മുദരിസാണ്. അവിഭക്ത സമസ്തയില്‍ 1962 മുതല്‍ കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതന്‍ 1967 മുതല്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പറും ഫത് വാ സമിതി അധ്യക്ഷനുമാണ്.2000 ത്തില്‍ ശംസുല്‍ ഉലമാ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നിര്യാണം മുതല്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റാണ്.കര്‍മ്മശാസ്ത്ര പാഠങ്ങള്‍, ഹജ്ജ് ഉംറ, വൈവാഹിക നിയമങ്ങള്‍,ശൈഖുല്‍ മശാഇഖ് ഔക്കോയ മുസ്ലിയാര്‍,സമ്പൂര്‍ണ്ണ കര്‍മ്മശാസ്ത്രം എന്നിവ രചനകളാണ് .പാലേന്‍ പടിയന്‍ കാപ്പാട്ട് മൈമൂന ഹജ്ജുമ്മ (ഇരുമ്പുഴി) യാണ് ഭാര്യ.അബ്ദുന്നാസിര്‍ വഹബി ,ഹുസൈന്‍ വഹബി, കുഞ്ഞുമൊയ്തീന്‍ വഹബി, റുഖയ്യ, ഖദീജ എന്നിവര്‍ മക്കളും പരേതനായ പുല്ലൂര്‍ അബ്ദുറഹീംബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം) എന്നിവര്‍ ജാമാതാക്കളുമാണ്. ശിഷ്യന്മാര്‍ പരപ്പനങ്ങാടി ഖാസിമര്‍ഹൂം കുഞ്ഞി തങ്ങള്‍, പാറപ്പള്ളി അബ്ദുറഹ്മാന്‍ മൗലവി, ഇ.കെ അബ്ദു ലതീഫ് മൗലവി, തെയ്യോട്ട് ചിറ കമ്മു സൂഫി മെമ്മോറിയല്‍ പ്രിന്‍സിപ്പള്‍ സി എച്ച് അബ്ദുറഹിമാന്‍ മൗലവി, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പര്‍മാരായ ഇ.എം.അബൂബക്കര്‍ മൗലവി, കെ.എം അബ്ദുറഹീം മൗലവി, പരപ്പനങ്ങാടി ഖാസി സെയ്ത് മുഹമ്മദ് കോയ തങ്ങള്‍,മുണ്ടം പറമ്പ് മുഹമ്മദ് മൗലവി,
തിങ്കളാഴ്ച രാവിലെ 10 മണിക്ക് കടൂപുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും .
കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് തിങ്കള്‍ അവധിയായിരിക്കും.