X

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരുന്നതും ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതുമാണ്. നിലവിലെ കലണ്ടര്‍ പ്രകാരം 7-ാം തീയതി ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീളും .

സമ്മേളനത്തിന്റെ ആദ്യദിനമായ 7-ാം തീയതി തിങ്കളാഴ്ച, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതാണ്. ആഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ആഗസ്റ്റ് 7-ാം തീയതി ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കുന്നതാണെന്നും സ്പീക്കർ അറിയിച്ചു.

webdesk15: