X
    Categories: MoreViews

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. രാവിലെ ഒമ്പതിന് സമ്മേളിച്ച സഭയില്‍ കശാപ്പ് നിയന്ത്രണം സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ഇതിന്മേല്‍ ചര്‍ച്ച നടക്കുകയാണിപ്പോള്‍.
സഭയില്‍ ഇടതുമുന്നണിക്കും യുഡിഎഫിനും കേരള കോണ്‍ഗ്രസിനും മറ്റ് സ്വതന്ത്ര അംഗങ്ങള്‍ക്കുമെല്ലാം ഈ വിഷയത്തില്‍ പൊതുനിലപാടാണുള്ളത്. എന്നാല്‍ ബിജെപി അംഗമായ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏകകണ്ഠമായി പാസാക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം സഭയില്‍ ഉയര്‍ന്നേക്കും. ഇക്കാര്യത്തില്‍ ഇരുമുന്നണികളും ഒന്നിച്ച് കൈകോര്‍ക്കും.
പതിനാലാം കേരള നിയമസഭ രൂപീകരിക്കപ്പെട്ടശേഷം ചേരുന്ന രണ്ടാമത്തെ പ്രത്യേക സമ്മേളനമാണിത്. നേരത്തെ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സഭ സമ്മേളിച്ചത്. പ്രത്യേക വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാല്‍ പതിവ് നടപടിക്രമങ്ങളായ ചോദ്യോത്തരം, ശൂന്യവേള എന്നിവ ഇത്തരം സമ്മേളനങ്ങളില്‍ ഉണ്ടാവില്ല.

chandrika: