X

യുഎസിൽ വധശിക്ഷയ്ക്ക് നൈട്രജൻ; ലോകത്തിലാദ്യം

യുഎസില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപാതക കേസിലെ പ്രതിയായ കെന്നത്ത് യുജിന്‍ സ്മിത്തിനെയാണ് അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.

”നെട്രജന്‍ ഹൈപോക്‌സിയ” എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാന്‍ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. 2022ല്‍ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. തുടര്‍ന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.

webdesk13: