X
    Categories: MoreViews

ബീഹാറില്‍ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സുശീല്‍ മോദി ഉപമുഖ്യമന്ത്രി

പാറ്റ്‌ന: രാജിവെച്ച് മണിക്കൂറുകള്‍ക്കുശേഷം നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.ഡി.എയുടെ പിന്തുണയോടെയാണ് ജെ.ഡി.യു നേതാവായ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബി.ജെ.പിനേതാവ് സുശീല്‍ മോദിയാണ് ഉപമുഖ്യമന്ത്രി. ഗവര്‍ണറുടെ ചുമതലയുള്ള കേസരിനാഥ് ത്രിപാഠി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ജെ.ഡി.യു തുടങ്ങിയ മഹാസഖ്യം തകര്‍ത്താണ് ജെ.ഡി.യുവിന്റെ ചുവടുമാറ്റം. ഇന്നലെ വൈകുന്നേരമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ആറാം തവണയാണ് നിതീഷ്‌കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിയുമായി 2014-ല്‍ പിരിഞ്ഞ ജെ.ഡി.യു ബി.ജെ.പി.യെ തോല്‍പ്പിക്കാനായിരുന്നു ലാലുപ്രസാദ് യാദവുമായി സഖ്യത്തിലെത്തുന്നത്. അധികാരമേറ്റ സര്‍ക്കാര്‍ രണ്ടുദിവസത്തിനകം വിശ്വാസവോട്ട് തേടണം.

മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ബീഹാറിന്റെ പുരോഗിക്കും സമൃദ്ധിക്കും ഒന്നിച്ചുമുന്നേറാമെന്നും മോദി പറഞ്ഞു.

chandrika: