പറ്റ്‌ന: മദ്യം നിരോധിച്ച ബിഹാറില്‍ റോഹ്താസ് ജില്ലയിലെ ദന്‍വറില്‍ വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്‍ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 2016ലാണ് ബിഹാറില്‍ മദ്യ നിരോധനം നടപ്പാക്കിയത്.
നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിഹാറില്‍ മദ്യ നിരോധനം നടപ്പാക്കിയ ശേഷം ഇത്തരം സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായിരുന്നിട്ടും സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മദ്യ നിരോധന നടപടികളെ ഞങ്ങള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം രേഖകളില്‍ മാത്രം ഒതുങ്ങുകയാണുണ്ടായതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ യാദവ് ആരോപിച്ചു.