പറ്റ്‌ന: നോട്ട് നിരോധനത്തിന്റെ നേട്ടവും കോട്ടവും സംബന്ധിച്ച് ജനുവരി 24ന് അഭിപ്രായം പറയാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പറ്റ്‌നയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധന നടപടിയെ പ്രശംസിച്ച് നേരത്തെ രംഗത്തെത്തിയ നിതീഷ് കുമാര്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച 50 ദിവസ സമയ പരിധി അവസാനിച്ച ശേഷം ഇതിന്റെ നേട്ടകോട്ടങ്ങളെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.
50 ദിവസ സമയപരിധി അവസാനിച്ചിട്ടും നിതീഷ് അഭിപ്രായമൊന്നും പറയാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചത്.ജനുവരി 21ന് മദ്യനിരോധനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയും നടക്കും. ഇതിനു ശേഷം ജനുവരി 23ന് മഹാസഖ്യത്തിലെ എല്ലാ കക്ഷികളുടേയും നേതൃയോഗവും സമ്പൂര്‍ണ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതില്‍ നോട്ട് നിരോധനം ചര്‍ച്ച ചെയ്യും. അതിനു ശേഷം അഭിപ്രായം പറയാം- അദ്ദേഹം പറഞ്ഞു.