X

കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്‍ക്ക് രാജ്യം ഭരിക്കാനാവില്ല: നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്‍ക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ എ.ബി.വി.പി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിന് കഴിയാത്തവര്‍ക്ക് രാജ്യം നോക്കാനാവില്ലെന്നും ഗഡ്കരി പറഞ്ഞു.

‘ഞാന്‍ ബി.ജെ.പിക്ക് വേണ്ടിയും രാജ്യത്തിനായും ജീവിതം മാറ്റിവെച്ച ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഞാനൊരിക്കല്‍ ഒരു പ്രവര്‍ത്തകനോട് എന്ത് ചെയ്യുന്നുവെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നും ചോദിച്ചു. അദ്ദേഹം മറുപടി തന്നത് ലാഭമില്ലാത്തതിനാല്‍ കട അടച്ചു വീട്ടില്‍ ഭാര്യയും മകനുമുണ്ട് എന്നാണ്’.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് നിങ്ങള്‍ കുടുംബത്തെ മാന്യമായി നോക്കാനാണ്. അങ്ങനെ ഒരാള്‍ക്കെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുകയുള്ളുവെന്നും ഞാന്‍ അയാളെ ഓര്‍മപ്പെടുത്തി. ‘ആദ്യം കുടുംബത്തേയും മക്കളേയും നോക്കിയതിന് ശേഷം രാജ്യം നോക്കുക’ ഗഡ്കരി പറഞ്ഞു.

മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഗഡ്കരിയുടെ നേതൃത്വത്തില്‍ പടയൊരുക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന ഗഡ്കരിയുടെ പ്രസ്താവന വിവാദമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: