മുക്കം: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് മുണ്ടിലാണ് തൂങ്ങിയത്.ഇന്ന് രാവിലെ 7.30 ന് ശേഷമാണ് തൂങ്ങിയത്. 7.30 വരെ റൂമില്‍ ഇയാളോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഈ മാസം 27നാണ് ഗൊല്ല രാമകൃഷ്ണപ്രസാദ് എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ക്ലാസില്‍ പോയിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.