ഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ മോഡല്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. തിങ്കളാഴ്ച മാരുതി സുസുക്കിയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന ഉല്‍പ്പന്നങ്ങളെ ബാധിക്കാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ നിലവില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
വില വ്യത്യാസം ഓരോ മോഡലിനെ അനുസരിച്ച് മാറും. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ വിലയിലാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്നും കമ്പനി അറിയിച്ചു. ഓരോ മോഡലിനും ഉണ്ടാകുന്ന വില വ്യത്യാസം കമ്പനി പുറത്തുവിട്ടില്ല.