രാജ്യത്തിന്റെ ഞെരുക്കുമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിങിന്റെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചും പ്രധാനമന്ത്രി മോദിക്കെതിരേയും ഡോക്ടര്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്ക തള്ളിക്കളഞ്ഞ ധനമന്ത്രി രാജ്യത്തെ എല്ലാ മേഖലകളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവിടെ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളതര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യും.ജി.എസ്.ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ബാങ്ക് ലയനത്തിലൂടെ ജോലി നഷ്ടമാകുമെന്ന ആധി വേണ്ട. ലയനത്തിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള പിങ്ക് സ്ലിപ്പ് നല്‍കുമെന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അടിസ്ഥാനരഹിതവുമാണ്- മന്ത്രി പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുകയാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് വിദഗ്ധരുമായി ചര്‍ച്ച ചെയ്യുകയാണെന്നായിരുന്നു അവരുടെ മറുപടി. എല്ലാ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് രാജ്യത്തെ പത്ത് ബാങ്കുകളെ കൂടി ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ നിരവധി ശാഖകള്‍ പൂട്ടിപോകുമെന്നും നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.