X

സുന്‍ജുവാന്‍ ഭീകരാക്രമണം പാകിസ്താന്‍ വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി

ജമ്മു: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന്‍ വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പാക് ഭീകരന്‍ മസൂദ് അസ്ഹറിന്റെ പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഭീകരര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ളതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുകയാണ്. ഇവ പാകിസ്താന് കൈമാറും. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പാകിസ്താന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ആ രാജ്യം സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറും പ്രിതരോധ മന്ത്രാലയവും ഒറ്റക്കെട്ടായി സൈന്യത്തിനും കശ്മീരിനും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെത്തിയ മന്ത്രി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ചു.

chandrika: