തിരുവനന്തപുരം: പുതിയ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. നിലവില്‍ അസ്താന ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണു വഹിക്കുന്നത്.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന. എ.ഡി.ജി.പി മോഡേണൈസേഷന്‍ പദവിയില്‍ അസ്താന നേരത്തെ സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 19-ാം വയസ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അസ്താന, 15 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പോയതിനെ തുടര്‍ന്നാണ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല സര്‍ക്കാര്‍ നല്‍കിയത്. പിന്നീട് വിജിലന്‍സ് മേധാവി സ്ഥാനത്ത് ബെഹ്‌റയെ സ്ഥിരപ്പെടുത്തുകയായിരുന്നു. 11 മാസമായി ബെഹ്‌റ വിജിലന്‍സ് തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് വിവാദമായിരുന്നു. മാത്രമല്ല ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര ാബ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.