ന്യൂഡല്‍ഹി: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരിയായ നീരവ് മോദിയുടെ അമേരിക്കയിലേയും യു.കെയിലേയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. 637 കോടി രൂപയുടെ സ്വത്തുക്കളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ആ രാജ്യങ്ങളുടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഹോങ്കോങ്ങിലുള്ള 22.69കോടിയുടെ വജ്രവും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ലണ്ടനിലെ കമ്പനിയുടെ ഹെഡ്ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു ഉദ്യോഗസ്ഥര്‍.
നീരവ് മോദിയുടെ സഹോദരിയുടെ പേരിലുള്ള മുംബൈയിലുള്ള ഫഌറ്റും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് 19.5 കോടി രൂപ വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്. സഹോദരിയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള സിംഗപ്പൂരിലെ 44 കോടി രൂപ വിലമതിക്കുന്ന ഫഌറ്റും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
അഞ്ച് അക്കൗണ്ടുകളില്‍ നിന്നായി 278 കോടിരൂപക്കൊപ്പം ലണ്ടനില്‍ നിന്ന് 56.97 കോടിരൂപയുടെ വസ്തുക്കളും 216 കോടി രൂപയുടെ വസ്തുക്കള്‍ ന്യൂയോര്‍ക്കില്‍ നിന്നും പിടിച്ചെടുത്തു.