കോഴിക്കോട്: കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ എം.ഇ.എസ് സര്‍ക്കുലര്‍ പിന്‍വിലക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിഖാബ് ഇസ്ലാം നിര്‍ദേശിച്ച വസ്ത്രധാരണാ രീതിയുടെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയുന്നത് അംഗീകരിക്കില്ലെന്നും തങ്ങള്‍ പറഞ്ഞു.
എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കി കൊണ്ട് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇറക്കിയ സര്‍ക്കുലര്‍ നേരത്തെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ഇതു പ്രാബല്യത്തില്‍ വരുത്തുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. വിവിധ മതസംഘടനകളാണ് ഇതിനെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പൗരന്റെ വസ്ത്ര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും വിലയിരുത്തലുണ്ടായിരുന്നു.