X

യുവാവിന് ‘നിപ’ എന്ന സംശയം ; പൂനെയില്‍ നിന്നുള്ള പരിശോധനാഫലം വൈകിട്ട് ഏഴരയോടെ

എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും.
നിപ സംശയത്തില്‍ സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് എത്തി. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷന്‍ വാര്‍ഡിലെ ക്രമീകരണങ്ങള്‍.

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് വേണ്ടി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് സംശയങ്ങള്‍ പങ്കുവയ്ക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കളക്ടറുടെ ഓഫീസിലാണ് ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാകും എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുക.

Test User: