സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നോഡല്‍ ഓഫിസറെ നിയമിച്ചു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന വാര്‍ഡ് ആണ് വെന്റിലേറ്റര്‍ സൗകര്യമുള്ള 9 കിടക്കകളുമായി സജ്ജമാക്കിയത്. ആശുപത്രിയില്‍ രോഗിയുടെ കൂടെ കൂട്ടിരിക്കാന്‍ ഒരാള്‍ എന്ന നിബന്ധന കര്‍ശനമാക്കും. പാസ് നല്‍കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ആണ് സമയം.
സുരക്ഷാ ജീവനക്കാര്‍ രാവിലെ 11നും 3നും റോന്ത് ചുറ്റി രോഗിയുടെ കൂടെ ഒന്നില്‍ കൂടുതല്‍ പേരെ കണ്ടാല്‍ വാര്‍ഡില്‍നിന്നു പുറത്താക്കും. സംശയാസ്പദ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവപരിശോധനയ്ക്കും സൗകര്യമൊരുക്കി. ഇവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.