കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിപ്പ സ്ഥിതീകരിച്ചെന്ന വാർത്ത നിഷേധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ജിഎസ് സമീരൻ രംഗത്ത്.നേരത്തെ കോയമ്പത്തൂരിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പനിയുള്ള ഒരാൾക്ക് നിപ്പാ സ്ഥിതീകരിച്ചു എന്ന വാർത്തയായിരുന്നു വാർത്താ ഏജൻസി നൽകിയത്.ഇതിനുപിന്നാലെയാണ് കലക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാൽ കേരളത്തിൽ നിപ സ്വീകരിച്ചതിനെത്തുടർന്ന് അതിർത്തിയിൽ വേണ്ട നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.