നിപയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വവ്വാലുകളിൽ നിന്നും മൃഗങ്ങളിൽ നിന്നും സാമ്പിള്‍ ശേഖരണം തുടരും. കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത്നിന്നും പൈക്കളങ്ങാടിയിൽനിന്നുമാണ് സാമ്പിൾ ശേഖരിക്കുക. വളർത്തുമൃഗങ്ങളിൽനിന്ന് ശേഖരിക്കുന്നതോടൊപ്പം വനാതിർത്തിയോടുചേർന്നതും രോഗബാധിത പ്രദേശങ്ങളിലുള്ളതുമായ വവ്വാലുകളിൽനിന്നും സാമ്പിൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിപാ ബാധിത പ്രദേശങ്ങളിൽനിന്നും 10 സാമ്പിളും ഈന്ത്, അടക്ക എന്നിവയും ശേഖരിച്ചിരുന്നു. വന്യജീവികൾ അസ്വാഭാവികമായി ചത്തതായി കണ്ടാൽ വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി സംസ്കരണം എന്നിവ നടത്തും.പ്രതിരോധ നടപടി സംബന്ധിച്ച് കേന്ദ്ര വിദഗ്‌ധ സംഘവും വനം വകുപ്പും പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചർച്ചനടത്തി.
നിപ :വവ്വാലുകളിൽ നിന്നും മൃഗങ്ങളിൽ നിന്നും സാമ്പിള്‍ ശേഖരണം തുടരും
Tags: fruitbatnipha virus
Related Post