X

നിപ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തിങ്കളാഴ്ച കോഴിക്കോടെത്തും

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം പഠനത്തിനായി തിങ്കളാഴ്ച ജില്ലയിലെത്തും. നിപാ ബാധിത പ്രദേശങ്ങളിലെത്തുന്ന സംഘത്തിനൊപ്പം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും ഉണ്ടാകും.ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് സാമ്പിൾ ശേഖരിച്ചിരുന്നു.

webdesk15: