കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു സ്ത്രീ കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്നു രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിച്ചു.
നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലായിരുന്ന 17 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ 1945 ആളുകളും നിരീക്ഷണത്തിലാണ്. ഇന്നലെ നിപ്പ ബാധ സംശയിച്ച് ആറു പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.