കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള സംഘം കുട്ടിയെ പരിശോധിച്ചിരുന്നു. പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും നിപയുടെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമായിരുന്നു. അതേസമയം മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്.
തലച്ചോറിലും നേരിയ തോതില്‍ വൈറസ് ബാധയുണ്ട്. എന്നാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.കുട്ടിയുടെ നിലവിലെ ആരോഗ്യ സ്ഥിതി ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടാംഘട്ട സാമ്പിള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി അറിയിച്ചു. ഇപ്പോള്‍ ഏഴുപേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.