കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി രണ്ടുപേര്‍ ആശുപത്രിയില്‍. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേര്‍ക്കാണ് രോഗലക്ഷണം. 158 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. ഇതില്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20 പേരാണ്. ഇവരെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പെടുത്തി പരിചരിക്കുമെന്ന് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്‌റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. നിപ്പ കണ്‍ട്രോള്‍ റൂം കോഴിക്കോട്ട് ആരംഭിച്ചു. കൂടാതെ മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡ് നിപ്പ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിപ്പ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്. അപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ട്.