കോഴിക്കോട്: നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളുമായി മലയാളി ഗോവയില്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പ്രത്യേക വാര്‍ഡിലുള്ള ഇദ്ദേഹത്തിന് നിപ്പാ വൈറസ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പൂനെയിലെ നിന്ന് റിസല്‍ട്ട് എത്തിയാല്‍ മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാന്‍ സാധിക്കുള്ളു. ഇദ്ദേഹത്തിന്റെ ആരോഗ്യം വിദഗ്ധ ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണ്.
- 7 years ago
chandrika
Categories:
Video Stories