നിപ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആളെ പിടികൂടി

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പോലീസ് പിടികൂടി. മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. തന്റെ കൈ തട്ടി വന്നതാണെന്നും അറിയാതെ സംഭവിച്ചതാണെന്നുമായിരുന്നു ഇയാളുടെ വാദം.

തുടര്‍ന്ന് ഇത് ആവര്‍ത്തിക്കില്ലെന്ന് നല്‍കിയ ഉറപ്പില്‍ നടക്കാവ് സ്റ്റേഷനിലെ കേസില്‍ ഉള്‍പ്പെട്ട ഇയാളെ വിടുകയായിരുന്നു. സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയവരുടെ പേരില്‍ കേസെടുത്തിരുന്നു. വരും ദിവസങ്ങളിലും നിപയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

webdesk14:
whatsapp
line