കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍.ഐ.വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം മെഡിക്കല്‍ കോളേജില്‍ എത്തി. ബി എസ് എല്‍ 3 സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബ് ആണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്വാബ് പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപ സമ്പര്‍ക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബില്‍ പരിശോധിക്കുന്നത്. ടീമില്‍ ഡോ.റിമ ആര്‍ സഹായി, ഡോ.കണ്ണന്‍ ശബരിനാഥ്, ഡോ.ദീപക് പാട്ടീല്‍ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്നീഷന്‍മാരുമാണുള്ളത്.